റിയാദ്: സൗദി ഹജ്ജ് മന്ത്രാലയം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പുരുഷ സഹചാരിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹജ്ജിനുള്ള പ്രായപരിധി 65 വയസ്സിന് താഴെയായി നിശ്ചയിച്ചുള്ള തീരുമാനം സൗദി സർക്കാർ പിൻവലിച്ചു. കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിക്കും.

ഹജ്ജിനോ ഉംറയ്ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ അനുവാദമുണ്ട്. പ്രായപരിധി പിൻവലിച്ച വിവരം സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്. പ്രായപരിധി കുറച്ചതോടെ നിരവധി പേർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടമായി. നേരത്തെ 70 വയസിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് എത്താമായിരുന്നു. കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചിരുന്നു. കോവിഡ് -19 അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ഹജ്ജ് നിർവഹിക്കാൻ അനുവദിച്ചിരുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷം സൗദി സർക്കാർ 10 ലക്ഷമായി കുറച്ചിരുന്നു.

ഇതോടെ കേരളത്തിന്‍റെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി കുറഞ്ഞു. പ്രായപരിധി പിൻവലിക്കുന്നതോടെ പഴയ ക്വാട്ട പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഹജ്ജ് 2023 ജൂൺ അവസാനത്തോടെ നടക്കും. മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ മസ്ജിദുൽ ഹറമിലും പരിസരത്തും നടക്കുന്നു. കൂടുതൽ തീർത്ഥാടകരെ സ്വാഗതം ചെയ്യാനാണിത്.

ജിദ്ദ : യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സൗദി സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ജോ ബൈഡനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക്…

ന്യൂഡൽഹി: വിമാന നിരക്ക് വർദ്ധനവിന്‍റെ കാര്യത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്കിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വർധനവിൽ ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് പറഞ്ഞു. രാജ്യസഭയിൽ എളമരം…

മ​സ്ക​ത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ശക്തമായതോടെ റിയാലിന്‍റെ വിനിമയ നിരക്ക് ഒരു റിയാലിന് 208 രൂപ എന്ന ഉയർന്ന നിരക്കിലെത്തി. തിങ്കളാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകൾ ഉപഭോക്താക്കൾക്ക് റിയാലിന് 207.20 രൂപ നിരക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും, അന്താരാഷ്ട്ര…

ദോഹ: സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഖത്തർ പുതിയ സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. കോർപ്പറേഷനുകൾക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്കുമെതിരായ സുരക്ഷാ ഭീഷണികൾ കണ്ടെത്തുന്നതിന് ‘വാണിങ്’ എന്ന വിപുലമായ പ്ലാറ്റ്ഫോം ഖത്തർ വികസിപ്പിച്ചെടുത്തു. ക്യു.സി.ആർ.ഐ, ആഭ്യന്തര മന്ത്രാലയം, സുപ്രീം കമ്മിറ്റി…

മ​സ്ക​റ്റ്: കോവിഡ് -19 മഹാമാരി നാശം വിതച്ച കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവുണ്ടായതായി ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. പകർച്ചവ്യാധിക്ക് മുമ്പുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് കാലയളവിൽ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്ക് വലിയ സ്വീ​കാ​ര്യ​ത​…

മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ, അൽ ദാഹിറ, ബുറൈമി എന്നിവിടങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു. മസ്കറ്റ്, അൽ ബാത്തിന ഗവർണറേറ്റുകളിൽ മേഘാവൃതമായ അന്തരീക്ഷമാണ്. ന്യൂനമർദ്ദം ദുർബലമായെങ്കിലും രാജ്യത്ത്…

ദോഹ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിനിമയ നിരക്ക് കുതിച്ചുയർന്നു. ഇന്നലെ രൂപയ്ക്കെതിരെ ഖത്തർ റിയാലിന്‍റെ വിനിമയ നിരക്ക് 21 രൂപ 95 പൈസയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണിയിൽ നിരക്ക് ഉയർന്നപ്പോൾ, മോണിറ്ററി എക്സ്ചേഞ്ചുകളിലെ ഉപഭോക്താക്കൾക്ക് 21…

യുഎഇ: യുഎഇയിൽ ഇന്ന് 1,398 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 പേർ രോഗമുക്‌തിയും നേടി. ഒരു കൊവിഡ് മരണവും രേഖപ്പെടുത്തി. 1,398 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട്…

മലപ്പുറം: ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്ര നിരക്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലാണ് കുത്തനെയുള്ള വർദ്ധനവ് ഉണ്ടായത്. മൂന്നിരട്ടി വർദ്ധനവാണുണ്ടായത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈദ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചത്. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് ആശ്വാസ…